Wednesday 13 May 2015

തനിയാവര്‍ത്തനം.....

                                           

                             അമ്പലക്കുളത്തിന്‍റെ ഹൃദയത്തിലേക്ക്  നീണ്ടു കിടന്നിരുന്ന കല്‍പ്പടവുകളില്‍ അവനിരുന്നു. ആ കല്‍പ്പടവുകളുടെ അരികുകളിലാകമാനം   അവന്‍റെ തലച്ചോറിലെ കറപിടിച്ചു ദുഷിച്ച ഓര്‍മകള്‍ എന്നപോലെ പായലുകള്‍ പറ്റിപ്പിടിച്ചിരുന്നു. തലച്ചോറിലേക്ക് ഇരച്ചു കയറിയ ഭ്രാന്തന്‍ ഓര്‍മ്മകള്‍ അവന്‍റെ ചിന്തകളുടെ കടിഞ്ഞാണ്‍ പൊട്ടിച്ചു കളഞ്ഞിരുന്നു. ഓര്‍മകള്‍ക്ക് ചിലപ്പോള്‍ ഒരു അടുക്കും ചിട്ടയും കാണില്ലെന്നവന്‍ ഓര്‍ത്തു. വരിയും നിരയും ചേര്‍ത്ത് വെച്ച് ഓര്‍ക്കാന്‍ ഓര്‍ക്കാന്‍ ശ്രമിച്ചാലും അതെല്ലാം തെറ്റിച്ചു വരുവാനായിരിക്കും അവയ്ക്ക് എന്നും ഇഷ്ടം.

                                       അമ്മമ (അമ്മയുടെ അമ്മ) പറഞ്ഞപ്പോള്‍ മാത്രമാണ് അച്ഛന്‍ തങ്ങളെ ഉപേക്ഷിച്ചു പോയതാണെന്ന് അറിയുന്നത്. അന്നത് മനസ്സിലാക്കാന്‍ മാത്രമുള്ള പ്രായമൊന്നും അവനില്ലായിരുന്നു. അത് കൊണ്ട് തന്നെ ആ ദിവസം അവന്‍റെ മൂര്‍ദ്ധാവില്‍ മുത്തം നല്‍കി അച്ഛന്‍ യാത്ര തിരിക്കുമ്പോള്‍ പതിവുപോലെ ഒരു ബിസിനസ് ടൂറിന് അപ്പുറം ഒന്നും തന്നെ അവന്‍  കണ്ടിരുന്നില്ല.

                                അമ്മമ്മ എന്നും അച്ഛനെ കുറ്റം പറയാറുണ്ട്‌. എന്നാല്‍ അതായിരുന്നില്ല അച്ഛനോടുള്ള അവന്‍റെ ദേഷ്യത്തിന്റെ കാരണം. അമ്മയുടെ കണ്ണുനീര്‍ ആയിരുന്നു. വിവാഹ ഫോട്ടോയുടെ ഓരോ ഇതളുകളും വിടര്‍ത്തി അച്ഛന്‍റെ ഓര്‍മകളില്‍ ജീവിക്കുന്ന അമ്മയെ എന്നും അവന്‍ വേദനയോടെ മാത്രമാണ് കണ്ടിരുന്നത്. ആ വേദന അവന്‍റെ ഉള്ളിലെ  ദേഷ്യത്തെ പകയായി പുന:പ്രതിഷ്ഠിച്ചു.

                                        കൗമാരം അവനെ യൌവനെത്തിലെക്ക് തള്ളി വിട്ടപ്പോള്‍ അച്ഛന്‍ എന്തിനു തങ്ങളെ ഉപേക്ഷിച്ചു എന്നറിയാനുള്ള  ജിജ്ഞാസയുംഅവനോടൊപ്പം വളരുകയായിരുന്നു. അമ്മയോട് അതിനെ കുറിച്ച് ചോദിക്കാന്‍ അവനു മടിയായിരുന്നു. ഒടുവില്‍ ഒരു ദിനം അവനാ മടിയെ ഹൃദയത്തിന്‍റെ കോണിലെവിടെയോ ഒരു കുഴി കുത്തി മറച്ചു അമ്മയുടെ തലച്ചോറിലേക്ക് ചോദ്യമയച്ചു. ഒരു കൈക്കുമ്പിള്‍ നിറയെ അമ്മയുടെ കണ്‍കോണുകളില്‍ നിന്നും താഴേക്ക് പതിച്ച വേദനയുടെ കൈപ്പു നീര്‍ ആയിരുന്നു അന്നവന് മറുപടിയായി ലഭിച്ചത്.

                                      നീണ്ട നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് അവനാ ചോദ്യത്തിനു ഉത്തരം ലഭിച്ചു. ഇന്നായിരുന്നു അവന്‍റെ അഞ്ചാം വിവാഹ വാര്‍ഷികം. വിവാഹ വാര്‍ഷികത്തിന്‍റെ സമ്മാനമായി അവന്‍റെ ഭാര്യ അവനോട് ആവശ്യപ്പെട്ടതും പണ്ട് ദ്രോണര്‍ ഏകലവ്യനോട്‌ ആവശ്യപ്പെട്ടതും ഒന്ന് തന്നെയായിരുന്നു. പെരുവിരല്‍.....തന്‍റെ അമ്മയെന്ന പെരുവിരല്‍. തന്നെ വളര്‍ത്തി ഇത്രടം വരെയെത്തിച്ച എല്ലാമെല്ലാമായ അമ്മയെ ഏതെങ്കിലും ക്ഷേത്രാങ്കണത്തില്‍ നടതള്ളനമെന്ന് തന്‍റെ പ്രീയപ്പെട്ടവള്‍  പറഞ്ഞപ്പോള്‍ അവന്‍ ഇതികര്‍ത്തവ്യഥാമൂഢനായി മണിക്കൂറുകളോളം നിന്നുപോയി. പെരുവിരലില്ലാത്ത ഏകലവ്യന്‍ എപ്രകാരം അപൂര്‍ണനാണോ അപ്രകാരം തന്നെ താനും തന്‍റെ അമ്മ ഒപ്പമില്ലാത്ത ജീവിതവും അപൂര്‍ണമാണെന്ന തിരിച്ചറിവ് അവനെ തളര്‍ത്തി.   എന്നാല്‍ അത് കേട്ട് നിന്ന അമ്മയുടെ മുഖത്ത് അമ്പരപ്പോ സങ്കടമോ ആയിരുന്നില്ല അവന്‍ കണ്ടത്, ആശ്വാസത്തിന്‍റെ നിഴലാട്ടം ആയിരുന്നു. അനിവാര്യമായതെന്തോ ഒന്ന് ഏറ്റു വാങ്ങിയതിന്‍റെ ആശ്വാസം.   തന്‍റെതെന്നു കരുതിയ സര്‍വസ്വവും ഭാര്യയുടെയും മക്കളുടെയും പേരില്‍ എഴുതിവെച്ച് അമ്മയോടൊപ്പം വീടിന്‍റെ പടിയിറങ്ങുമ്പോള്‍  തന്നെപ്പോലെ ഒരു മകന്‍ അവള്‍ക്കും ഉണ്ടാകണമേ എന്ന പ്രാര്‍ഥന മാത്രമേ അവന്‍റെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. ഒരു പക്ഷെ വര്‍ഷങ്ങള്‍ക്കു മുന്‍പ് അവന്‍റെ മൂര്‍ദ്ധാവില്‍ അവസാന ചുംബനം നല്‍കി പുറത്തേക്ക് ഒഴുകി വന്ന കണ്ണുനീര്‍ കണ്‍കോണുകളില്‍ തന്നെ ഒതുക്കി വീട് വിട്ടിറങ്ങിയ അവന്‍റെ അച്ഛന്‍റെ ഹൃദയത്തിലും ഉണ്ടായിരുന്നതും ഇതേ പ്രാര്‍ഥന തന്നെയായിരിക്കാം...

22 comments:

  1. വേറിട്ട ചിന്തകൾ ചാലിട്ടൊഴുകിയ കഥാവഴി!!!!!!
    നല്ല ഇഷ്ടായി കപ്പത്തണ്ടേ!!!!!!!!!

    ReplyDelete
  2. വളരെ നന്നായിട്ടുണ്ട് . അഭിനന്ദനങ്ങൾ !!

    ReplyDelete
  3. തനിയാവർത്തനം!

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ

      Delete
  4. നല്ല ആശയം. അതൊരു കഥ ആയി വന്നില്ല എന്നൊരു തോന്നൽ. ആവശ്യമില്ലാത്ത നീണ്ട വിവരണങ്ങൾ. കുറെ പറഞ്ഞിട്ട് അത് വായനക്കാർക്ക് മനസ്സിലാക്കാൻ വിടുകയാണ് നല്ലത് എന്ന് തോന്നുന്നു. ഒന്ന് ഒതുക്കിയെടുത്ത് മിനുക്കിയാൽ നന്നാകും.

    ReplyDelete
    Replies
    1. നന്ദി.ഇനിയും ഇത്തരത്തിലുളള ആരോഗ്യ പരമായ വിമർശനങ്ങൾ പ്രതീക്ഷിക്കുന്നു.

      Delete
  5. തികച്ചും വേറിട്ട വഴിയിലൂടെ നല്ലൊരുകഥയിയിലെത്തിച്ചേര്‍ന്നു....... ആശംസകൾ

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ

      Delete
  6. ആശയമൊക്കെ കൊള്ളാം പക്ഷേ
    കഥാവിഷ്കാരം കുറച്ച് കൂടി ഭേദപ്പെടുത്താമായിരുന്നു

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ. തുടർന്നുള്ള എഴുത്തിൽ പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കാം

      Delete
  7. കഥാഘടനയിൽ എനിക്ക് ഒരു പാളിച്ചയും അനുഭവപ്പെട്ടില്ല കേട്ടോ. സർഗാത്മകമായ വരികൾ. നല്ല പ്രമേയം. അവസാന വരി വരെ ആകാംഷ നിലനിർത്തുകയും ചില ചോദ്യങ്ങൾ അവശേഷിപ്പിക്കുകയും ചെയ്തു. ചുരുക്കി പറഞ്ഞാൽ മികച്ച ഒരു ചെറുകഥ.

    ReplyDelete
  8. നന്ദി സുഹൃത്തെ, ഓരോ കഥയിലും പോരായ്മകള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്...

    ReplyDelete
  9. നന്നായിരിക്കുന്നു. ആശംസകൾ

    ReplyDelete
  10. അവതരണം കൊള്ളാം.. എഡിറ്റിങ്ങ് പോരാ..
    ബ്ലോഗുകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കൂ..

    ReplyDelete
    Replies
    1. നന്ദി സുഹൃത്തെ...

      Delete
  11. വ്യത്യസ്തമായ ഒരു കഥ, ഇഷ്ടമായി.

    ഇനിയുമെഴുതുക. ആശംസകള്‍!

    ReplyDelete
    Replies
    1. നന്ദി സുഹൃത്തെ.............താങ്കളെപ്പോലെയുള്ളവരുടെ പ്രോത്സാഹനം ആണ് തുടര്‍ന്നു എന്‍റെ ശക്തി....

      Delete
  12. നന്ദി സുഹൃത്തെ തുടര്‍ന്നും താങ്കളുടെ പിന്തുണ പ്രതീക്ഷിക്കുന്നു....

    ReplyDelete
  13. ഞാനിവിടെ ആദ്യം . വരവ് മോശമായില്ല. നല്ലൊരു കഥ വായിക്കാന്‍ പറ്റി. ആശംസകള്‍ പ്രിയ കപ്പത്തണ്ടേ

    ReplyDelete
    Replies
    1. ഇനിയും ഈ ബ്ലോഗില്‍ എത്തി കഥകള്‍ വായിച്ചു നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ മറക്കരുതേ.....

      Delete