Saturday 4 July 2015

കാക്ക മുട്ട V/S ഷാര്‍ജ ഷേക്ക്‌

                                          
                                            കാക്ക മുട്ട V/S ഷാര്‍ജ ഷേക്ക്‌
                                       *********************************
                                              ധനുഷ് എന്ന അതുല്യ പ്രതിഭ ഒരിക്കല്‍ കൂടി നിര്‍മാതാവിന്‍റെ മേലങ്കി അണിഞ്ഞ ഒരു ക്ലാസ്സിക്കല്‍ സിനിമ ആണ് "കാക്കമുട്ട". ചെന്നൈയിലെ ഒരു ചേരിയില്‍ താമസിക്കുന്ന രണ്ടു സഹോദരങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. അവരുടെ അച്ഛന്‍ ഏതോ കേസില്‍ പെട്ട് ജയിലില്‍ ആണ്. അവരുടെ ഏക ആശ്രയം അമ്മയും പിന്നെ ഒരു മുത്തശ്ശിയും ആണ്. ഈ കുട്ടികള്‍ ട്രെയിനില്‍ നിന്നും പോകുന്ന കല്‍ക്കരി ശേഖരിച്ചു അടുത്തുള്ള ഒരു കടയില്‍ കൊടുത്ത് അതില്‍ നിന്നും ലഭിക്കുന്ന പണം അമ്മയെ ഏല്‍പ്പിക്കുന്നു. അങ്ങനെയിരിക്കെ അവര്‍ സ്ഥിരമായി കളിക്കാറുള്ള സ്ഥലത്ത് ഉയര്‍ന്നു പൊങ്ങിയ പിസ്സ കട കാണുകയും അവിടെ പ്രത്യേക സുഗന്ധം പരത്തിയിരിക്കുന്ന പിസ്സ അവരുടെ ഉള്ളില്‍ ഒരു മോഹമായി ഉയരുകയും ചെയ്യുന്നു. എങ്ങനെയെങ്കിലും പിസ്സ കഴിക്കണം എന്ന ആഗ്രഹം അവരില്‍ അനുനിമിഷം ഉയര്‍ന്നു കൊണ്ടിരിക്കുന്നു. അതിനായി ഈ കുട്ടികള്‍ നടത്തുന്ന ശ്രമങ്ങളാണ് ഈ സിനിമ.



                                             ധനുഷ് എന്ന അതുല്യ പ്രതിഭയെപ്പോലുള്ള ഒരു നിര്‍മാതാവിന്‍റെ കുറവ് നിമിത്തം ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കുഞ്ഞു മലയാളം സിനിമയാണ് "ഷാര്‍ജഷേക്ക്‌". ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന അധ്യയന വര്‍ഷത്തില്‍ രണ്ടു കുട്ടികളിലൂടെ കടന്നു പോകുന്ന ഒരു ലഘു ചിത്രമാണിത്. കഥ നടക്കുന്നതു എ.ഡി.രണ്ടായിരാമാണ്ടിലാണ്. പട്ടണങ്ങളില്‍ മാത്രം കിട്ടിയിരുന്ന ഷാര്‍ജഷേക്ക്‌ ഗ്രാമ പ്രദേശങ്ങളില്‍ എത്തി നോക്കിയത് ആ വര്‍ഷം ആണ്. മധ്യ വേനല്‍ അവധിക്കാലത്ത്‌ തന്‍റെ അമ്മ വീട്ടില്‍ എത്തുന്ന കണ്ണന്‍ എന്ന കുട്ടി അമ്മ വീടിനു അടുത്തുള്ള രമേശന്‍ എന്ന മറ്റൊരു കുട്ടിയുമൊത്ത് റേഷന്‍ കടയില്‍ പോകുന്നതിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. റേഷന്‍ കടയില്‍ പോയി വരുന്ന അവര്‍ ഒരു കടയില്‍ കഥാപുസ്തകം വാങ്ങുന്നതിനായി കയറുന്നു. ഷാര്‍ജഷേക്ക്‌ കുടിക്കുന്ന രണ്ടു പേരെ അവര്‍ അവിടെ കാണുന്നു. ഷാര്‍ജഷേക്ക്‌ കുടിക്കുന്നവരെ കൊതിയോടെ നോക്കി നില്‍ക്കുന്ന കണ്ണനെ കടക്കാരന്‍ പരിഹസിക്കുന്നു. അപമാന ഭാരവുമായി അവിടെ നിന്നും തല കുമ്പിട്ട് ഇറങ്ങുന്ന കണ്ണന്‍ എന്ത് വില കൊടുത്തും ആ കടയില്‍ നിന്ന് തന്നെ ഷാര്‍ജ കുടിക്കും എന്ന് മനസ്സില്‍ ആരുമറിയാതെ ഒരു ദൃഢ നിശ്ചയം എടുക്കുന്നു. തുടര്‍ന്നു ഓരോ അവധിയിലും അവന്‍ കാരണങ്ങള്‍ ഉണ്ടാക്കി അമ്മ വീടിനടുത്തുള്ള കടയില്‍ എത്തുന്നു. അവനു തന്‍റെ ആഗ്രഹം സഫലമാക്കുവാന്‍ കഴിയുമോ ഇല്ലയോ എന്നതാണ് "ഷാര്‍ജഷേക്ക്‌" പറയുന്നത്.



                                  നല്ല സിനിമകള്‍ ശ്രദ്ധിക്കപ്പെടുക തന്നെ വേണം. രണ്ടു സിനിമകളുടെയും കഥാ തന്തുക്കള്‍ ഒന്നുതന്നെ ആണ്. " കാക്കമുട്ട" ഒരു വലിയ ബാനറില്‍ ധനുഷ് എന്ന പ്രതിഭ നിര്‍മ്മിച്ചപ്പോള്‍ പ്രേക്ഷകര്‍ എല്ലാം ഇരു കയ്യും നീട്ടി സ്വീകരിച്ചു. എന്നാല്‍ സിനിമ എന്ന മോഹം ഉള്ളിന്‍റെ ഉള്ളില്‍ കൊണ്ട് നടക്കുന്ന രണ്ടു ചെറുപ്പക്കാര്‍ പണത്തിന്‍റെ അഭാവം നിമിത്തം തങ്ങളാല്‍ കഴിയുന്ന വിധം പ്രേക്ഷകരില്‍ എത്തിച്ചപ്പോള്‍ അതിനെ വേണ്ട വിധം പ്രോത്സാഹിപ്പിക്കാതെ തള്ളിക്കളഞ്ഞ ഇരട്ടത്താപ്പിനെയാണ് നാം തിരിച്ചറിയേണ്ടത്. ഇനിയും നമുക്ക് സമയം ഉണ്ട്. ആ യുവാക്കള്‍ക്ക് ആവശ്യമായ ഊര്‍ജം നല്‍കി നല്ല നല്ല സിനിമകള്‍ മലയാളത്തിനു നല്‍കാന്‍ നാം ഏവരും ബാധ്യസ്ഥരാണ്. അതിനായി നമുക്ക് ആദ്യമായി ചെയ്യാന്‍ പറ്റുന്നത് ഈ പോസ്റ്റ്‌ പരമാവധി ഷെയര്‍ ചെയ്തു മറ്റുള്ളവരില്‍ എത്തിക്കുക എന്ന് മാത്രമാണ്. ഇനിയും ഷാര്‍ജ ഷേക്ക്‌ കാണാത്തവര്‍ക്കായി അതിന്‍റെ ലിങ്ക് ഇതിനോടൊപ്പം നല്‍കുന്നു. അത് കണ്ടു നിങ്ങള്‍ വിലയിരുത്തുക....

കാക്കമുട്ട(തമിള്‍ ഫീച്ചര്‍ ഫിലിം)
റിലീസ് ഡേറ്റ് : 5 September 2014 (Toronto International Film Festival), 5 June 2015 (Worldwide)

ഷാര്‍ജഷേക്ക്‌(മലയാളം ഷോര്‍ട്ട് ഫിലിം)
റിലീസ് ഡേറ്റ്: May 8, 2014
ഷാര്‍ജഷേക്ക്‌ ലിങ്ക്(ഇനിയും കാണാത്തവര്‍ക്കായി)

https://www.youtube.com/watch?v=cHwONIjToLg

4 comments:

  1. തീർച്ചയായും 'ഷാര്ജ ഷേക്ക്‌' ഷോര്ട്ട് ഫിലിം കാണും.. ഈ പുതിയ അറിവ് നൽകിയതിനു നന്ദി...

    ReplyDelete
    Replies
    1. നന്ദി സുഹൃത്തെ....ഒരു ചെറിയ പരിശ്രമം ആണ് ഷാര്‍ജ ഷേക്ക്‌. അതിന്‍റെ മേക്കിങ്ങില്‍ ഒരുപാട് പോരായ്മകള്‍ ഉണ്ടാകാം...എങ്കില്‍ തന്നെയും താങ്കളെപ്പോലെയുള്ളവരുടെ പ്രോത്സാഹനം ആണ് ഞങ്ങള്‍ക്ക് പ്രചോദനം....ഈ പോസ്റ്റ്‌ പരമാവധി ഷയര്‍ ചെയ്തു താങ്കളുടെ സുഹൃത്തുക്കള്‍ക്കിടയില്‍ എത്തിക്കുമെന്ന വിശ്വാസത്തോടെ....

      Delete
  2. ഷാർജ ഷേക്കിനു പറ്റിയ കുഴപ്പം അത് നന്നായി എടുത്തില്ല എന്നത് ആണ്. അഭിനയത്തിന്റെ കാര്യത്തിൽ എല്ലാം കൃത്രിമത്വം നിറഞ്ഞു നിന്നു. ആ കടക്കാരന്റെ അഭിനയം ഒട്ടും സ്വാഭാവികത ഇല്ലായിരുന്നു.അത് പോലെ കുട്ടികളും അത്ര പോര. കഥ ശരിയായി അവതരിപ്പിക്കാൻ കഴിഞ്ഞില്ല. ഡയലോഗും പോര. അങ്ങിനെ നോക്കുമ്പോൾ സംവിധാനം ആകെ പാളിപ്പോയി. അതാണ്‌ ഷാർജ ഷേക്കിൻറെ പ്രോബ്ലം.

    ReplyDelete
    Replies
    1. സിനിമകള്‍ കണ്ടു മാത്രം പരിചയമുണ്ടായിരുന്ന രണ്ടു പേരുടെ ആദ്യ സംരഭമായിരുന്നു ഷാര്‍ജ ഷേക്ക്‌...അത് കണ്ടു അതിലെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചതിന് ഒരായിരം നന്ദി...തുടര്‍ന്ന് ചെയ്യുന്നവയില്‍ ഈ പോരായ്മകള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതാണ്...തുടര്‍ന്നും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു...

      Delete