Monday 10 June 2013

ആകസ്മികം

  ആകസ്മികം


                                  വല്ലാത്ത ക്ഷീണം.കഴിഞ്ഞ രാത്രിയിലെ കാര്യങ്ങൾ ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു.എപ്പോഴാണവൾ സ്വന്തം ശരീരം എന്നിൽ നിന്നും പറിചെടുത്തത്, അറിയില്ല.ഞാൻ ചുറ്റും നോക്കി. ഒഴിഞ്ഞ മദ്യ കുപ്പികൾ. സിഗരറ്റിന്റെ ചാരം ആഷ് ട്രേയിൽ ഒരു ഹിമാലയം തീത്തിരിക്കുന്നു.വല്ലാത്ത തലവേദന.താഴെക്കിടന്നിരുന്ന ലുങ്കി ചുറ്റി പതിയെ ബെഡ്‌ഡിൽ നിന്നും എണീറ്റു.

                                ഇത്തരത്തിലുള്ള ആഘോഷം മാസത്തിൽ  ഒന്നോ രണ്ടോ പ്രാവശ്യം പതിവാണ്. ആഘോത്തിനു ശേഷം മനസ്സിനും ശരീരത്തിനും ഒരു പുത്തനുണർവ്  കിട്ടാറാണ്  പതിവ്.ഇന്നെന്തോ അതിനു ഒരു വ്യതിയാനം സംഭവിച്ചിരിക്കുന്നു. ഹൃദയത്തിൽ പറഞ്ഞറിയിക്കാനാവാത്ത ഒരു തരം  വിങ്ങൽ.നടക്കുമ്പോഴും അതിനുള്ള കാരണം തിരയുകയായിരുന്നു എന്റെ മനസ്സ്.


                             ഹാളിൽ ജോമും ഹാഷിമും ബോധം കെട്ടുങ്ങുകയാണ്.ഞാൻ ക്ലോക്കിലേക്ക് നോക്കി. പത്തു മണി.


                             " ഡാ എഴുന്നേൽക്ക്, പത്തു മണിയായി".ഇന്നലത്തെ അധ്വാനം അവരെ ശരിക്കും തളർത്തിയിട്ടുണ്ടെന്നു എനിക്ക് മനസ്സിലായി.


                                ഞാൻ, ജോം, ഹാഷിം. മൂന്നു ശരീരമായിരുന്നെങ്കിലും ഒരേ മനസ്സായിരുന്നു  ഞങ്ങൾക്ക്.ചിന്താഗതികളിലെയും അഭിരുചികളിലെയും പൊരുത്തുങ്ങളായിരിക്കാം ഒന്നാം ക്ലാസിൽ തുടങ്ങിയ സൌഹൃദം ഇപ്പോഴും നിലനില്ക്കാൻ കാരണം. പഴകും തോറും വീര്യം കൂടുന്ന ഒരു രം  വീഞ്ഞായിരുന്നു ഞങ്ങളുടെ സൌഹൃദം.


                                 ഒരു തരത്തിൽ പറഞ്ഞാൽ  ഇതെന്റെ രണ്ടാം ജന്മമാണ്. മൂന്ന് വർഷങ്ങൾക്ക് മുമ്പുണ്ടായ ആക്സിടെന്റ്റ് രക്ത ബന്ധങ്ങളിലെ ജീത തനിക്കു കാട്ടി തന്നു. പത്തു മാസത്തെ ആശുപത്രി വാസം....******* ഹോസ്പിറ്റൽ അക്ഷരാർഥത്തിൽ എനിക്കൊരു ഗർഭ പാത്രമായിരുന്നു. സൗഹ്രിദമാകട്ടെ ഈ ജന്മത്തിലെക്കുള്ള പോക്കിൾക്കൊടിയും. ശരീരം ഹൃദയത്തെ പൂർണമായും സ്വീകരിച്ചു  എന്ന തിരിച്ചറിവിനു ശേഷം ജീവിതം വർണാഭമായി മാറുകയായിരുന്നു.


                               കാപ്പി തയ്യാറാക്കി വരുമ്പോൾ രണ്ടുപേരും സോഫയിൽ ചമ്രം പിടിച്ചിരിപ്പുണ്ടായിരുന്നു. ഹാഷിമിന്റെ എപ്പാടായിരുന്നു ഇന്നലത്തേത്.


                                 " ഏതാടാ ഹാഷിമേ ഇന്നലത്തെ ഉരുപ്പിടി?"


                                  " എങ്ങനെയുണ്ടായിരുന്നു?"

                               " അല്പ്പം ചവിട്ടും കുത്തുമൊക്കെയുണ്ടായിരുന്നു. എങ്കിലും  കൊള്ളാം."

                                 "കൂടെ വന്ന പയ്യനില്ലേ, അവൻ വളച്ചു കൊണ്ട് വന്നതാ."


                                 "കള്ളക്കാമുകന്മാർക്കു സ്തോത്രം, എന്തെന്നാൽ നിങ്ങൾ ഞങ്ങൾക്കായി അത്താഴമൊരുക്കുന്നു." വേദ വാക്യം പറയും പോലെ ജോം മന്ത്രിച്ചു.

                         
                                    "നിനക്കെന്ത് പറ്റിയെടാ?"

                                    "ഹേ ഒന്നുമില്ല." ഞാൻ പറഞ്ഞു. " അല്ല നിന്റെ  മുഖം കണ്ടിട്ട്  ഒരു വല്ലായ്ക പോലെ, സുഖമില്ലേ?" " ഒന്നുമില്ലെന്ന്പറഞ്ഞില്ലേ " ഞാൻ സോഫയിൽ നിന്നും എഴുന്നേറ്റു.


                                      "എടാ കൊന്നാൽ പാപം തിന്നാൽ തീരുമെന്നാ.അവൻ ചോദിച്ച പണം കൊടുത്തിട്ടുണ്ട്. നമ്മൾ അറിഞ്ഞില്ലല്ലോ അവൻ പണി കൊടുത്തു കൊണ്ടുവന്നതാണെന്നു."


                                     ഞാൻ റൂമിലേക്ക്‌ തിരിച്ചു. മനസ്സാകെ അസ്വസ്തമായിരിക്കുന്നു. അരുതാത്തത് എന്തോ ചെയ്തിരിക്കുന്നു എന്ന ഒരു തോന്ന.


                                     ഷവറിനടിയിൽ നില്ക്കുമ്പോഴും മനസ്സ് സിഗരറ്റിൽ പറ്റിപ്പിടിച്ച തീ കണക്കെ പുറകോട്ട് കുതിക്കുകയായിരുന്നു. സ്വന്തമെന്നു പറയാൻ ഇന്ന് തനിക്കാരുണ്ട്.? ആരുമില്ല. മിടിച്ചു കൊണ്ടിരിക്കുന്ന ഈ ഹൃദയം പോലും തന്റെ സ്വന്തമല്ല. താൻ വെറുമൊരു കാവൽക്കാരൻ മാത്രം. ആക്സിടെന്റ്റ് നടന്നതിന്റെ രണ്ടാഴ്ച കഴിഞ്ഞാണ് തനിക്കു ബോധം തിരിച്ചു കിട്ടിയത്. പത്ര കട്ടിങ്ങ്സുകളിലൂടെ അറിഞ്ഞു താൻ ഇപ്പോൾ മറ്റൊരാളിൽ നിന്ന് ദാനം കിട്ടിയ ഹൃദയത്തിന്റെ കാവൽക്കാരൻ ആയെന്നു.എത്ര നാൾ ആ മിടിപ്പ് തന്നോടൊപ്പം ഉണ്ടാകും എന്നറിയില്ല. ഒരിക്കൽ പോലും തനിക്കായി ജീവിച്ചിരുന്നില്ല എന്ന തിരിച്ചറിവ് ആശുപത്രി കിടക്ക വിട്ടെണീറ്റ  തന്റെ ചിന്താഗതികളെ അപ്പാടെ മാറ്റി മറിക്കുകയായിരുന്നു.


                                      ഷവറിനടിയിലെ നിമിഷങ്ങൾ  എന്റെ മനസ്സൊന്നു ശാന്തമാക്കി. തല തുവർത്തിക്കൊണ്ട് ഞാൻ റൂമിലെത്തി. അലമാരയിൽ നിന്നും കൂട്ടത്തിൽ നല്ലതെന്ന് തോന്നിച്ച ഒരു ഷർട്ടും പാന്റ്സും സെലക്ട്‌ ചെയ്തു. ട്രെസ്സിംഗ് കോഡ് ഒരിക്കൽ പോലും നോക്കിയിട്ടില്ല ഞാൻ. പക്ഷെ ജോം, ഡ്രസ്സ്‌ കോഡിൽ വിട്ടു വീഴ്ച ചെയ്യാത്ത ഒരു ആളാണ്‌. ബ്രാന്റഡ് ഐറ്റംസിനായി ഏത് പാതാളം വരെ പോകാനും  അവൻ ഒരുക്കമാണ്. അലമാരയിലെ കണ്ണാടിക്ക് മുന്നില് കസർത്ത് കാണിക്കുന്നതിനടയിൽ ആണ് അലമാരയുടെ അടുത്ത് തന്നെയുള്ള മേശയിൽ ഇരുന്ന ബാഗ്‌ ഞാൻ ശ്രദ്ധിച്ചത്. കഴിഞ്ഞ ദിവസം വന്ന പെണ്‍കുട്ടിയുടെത് ആണ് അതെന്നു എനിക്ക് മനസ്സിലായി. അത് വീണ്ടും എന്നിൽ അസ്വസ്ഥതയുടെ വസൂരിക്കുത്തുകൾ ഉണ്ടാക്കി. അത്യുച്ചത്തിൽ മിടിക്കുന്ന ഹൃദയത്തോടെ ഞാൻ ആ ബാഗിന് അരികിലെത്തി. അത് തുറക്കുമ്പോൾ എന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു.കഴിഞ്ഞ രാത്രിയുടെ അന്ത്യത്തിൽ ഞാൻ അവൾക്കു നല്കിയ പണവും പിന്നെ കുറെ ലേഡീസ് ഐറ്റംസുമാണ് അതിൽ ഉണ്ടായിരുന്നത്.യാതാസ്ഥാനത്തെക്ക് ബാഗ് തിരിച്ചു വെക്കുന്നതിനിടയിൽ ആണ് അതിലിരുന്ന ഫോട്ടോ എന്റെ ശ്രദ്ധയിൽ പെട്ടത്.അതിൽ ആ കുട്ടിയും അതിന്റെ മാതാ പിതാക്കൾ എന്ന് തോന്നിക്കുന്ന രണ്ടുപേരും ആണ് ഉണ്ടായിരുന്നത്. ആ കുട്ടിയിൽ നിന്നും അച്ഛനിൽ നിന്നും വഴുതി മാറിയ എന്റെ കണ്ണുകൾ അമ്മയിൽ ഉടക്കി നിന്നു.പെട്ടന്ന് എന്റെ ശരീരമാകെ വെട്ടി വിയർക്കാൻ തുടങ്ങി. ഓരോ രോമ കൂപങ്ങളിൽ നിന്നും ചൂട് ലാവ പ്രവഹിക്കുന്നത് പോലെ പുറത്തേക്ക് വന്നത് വിയപ്പായിരുന്നില്ല, ചുടു രക്തമായിരുന്നു.ചുടലപ്പറമ്പിലെ പാതി വെന്ത ശരീരങ്ങൾ എന്റെ ചുറ്റും നിന്ന് ശാപ വചസ്സുകൾ ഉതിക്കുന്നതായി എനിക്ക് തോന്നി. ഉച്ചത്തിൽ കരയാൻ ഞാൻ.ആഗ്രഹിച്ചു  പക്ഷെ എന്റെ ജിഹ്വയെ ആരോ താഴേക്കു വലിച്ചു കെട്ടിയിരുന്നു. ഞാൻ ഒരിക്കൽ കൂടി ആ ഫോട്ടോയിലേക്ക്‌ നോക്കി. അത് അവരായിരുന്നു, എന്റെ ഹൃദയത്തിന്റെ ഉടമ. എന്റെ ശരീരത്തിൽ അപ്പോഴും മിടിച്ചിരുന്നത് ആ അമ്മയുടെ ഹൃദയമാണെന്ന തിരിച്ചറിവ് സകല  നാഡി  ഞരമ്പുകളെയും തളത്തി. എന്റെ കണ്ണുകളിൽ നിന്നും വെളിച്ചത്തിന്റെ അവസാന തുള്ളിയും നഷ്ടപ്പെടുന്നതിനിടയിൽ  ഞാൻ അറിഞ്ഞു, എന്റെ പുരുഷത്വത്തിൽ നിന്നും നൂറു കണക്കിന് പുഴുക്കൾ രൂപമെടുത്തു കൊണ്ടിരിക്കുന്നുവെന്ന്.

4 comments:

  1. ഹോ!!ദൈവമേ.ഈ പോസ്റ്റ്‌ എന്തേ ആരും കാണാതെ പോയത്‌??
    എന്റെ സമനില തെറ്റിച്ച്‌ കളഞ്ഞല്ലോ!!!
    ഇനി പോസ്റ്റ്‌ ഇടുമ്പോൾ ഒരു ലിങ്ക്‌ അയച്ച്‌ തരൂ.

    ReplyDelete
  2. കുത്തഴിഞ്ഞ ജീവിത യാഥാര്‍ഥ്യങ്ങള്‍ .സംസ്കാരവും പവിത്രതയും എന്തെന്നറിയാത്തവര്‍ക്കെ വ്യപിചരിക്കുവാനാവുകയുള്ളൂ. വ്യപിചാരത്തിന് പോകുന്നവര്‍ പിന്നീട് അതോര്‍ത്തു ദുഖിക്കുക തന്നെ ചെയ്യും .ആശംസകള്‍

    ReplyDelete
  3. കഥയെകുറിച്ചും എഴുത്തിലെ പോരായ്മകളെ കുറിച്ചും അഭിപ്രായം പറയുന്നിടത്ത് വന്ന് എഴുത്തിനെ കുറിച്ചോ കഥയെ കുറിച്ചോ ഒന്നും പറയാതെ താങ്കളുടെ ബ്ലോഗിലേക്ക് ക്ഷണിക്കുന്ന പ്രവണത നല്ലതല്ല ഇനി മറ്റൊരു ബ്ലോഗില്‍ പോയി ഇത് ആവര്‍ത്തിക്കുകയില്ല എന്ന് പ്രതീക്ഷിക്കുന്നു .അഭിപ്രായം എഴുതുന്ന ഇടത്ത് താങ്കള്‍ക്കു താങ്കളുടെ ബ്ലോഗിന്‍റെ ലിങ്ക് നല്‍കാം അത് ആ ബ്ലോഗിലെ എഴുത്തിനെ കുറിച്ച് അഭിപ്രായം എഴുതിയതിന് ശേഷം മാത്രം .പരസ്പര പ്രോത്സാഹനങ്ങള്‍ ഉണ്ടാവണം,അഭിപ്രായം എഴുതുന്നതിനോടൊപ്പം എഴുത്തില്‍ എന്തെങ്കിലും പോരായ്മകള്‍ ഉണ്ട് എന്ന് തോന്നിയാല്‍ അത് ചൂണ്ടി കാണിക്കുകയും ചെയ്യണം

    ReplyDelete
  4. Kollam.. vaakukal illa athinu athithamanu thankalude rachana vaibhavam.. iniyum orupad ehuthanam... god bless you

    ReplyDelete